Home | Contact Us | Guestbook | Font
Jyothiss

തിരക്കഥ
വണ്ടിവേഷങ്ങൾ
(വൈശാഖന്റെ വണ്ടിവേഷങ്ങൾ എന്ന ചെറുകഥയുടെ തിരക്കഥാരൂപം)

ജ്യോതീബായ് പരിയാടത്ത്

(വേല പുറപ്പെടുന്നു
തപ്പട്ടകളുടേയും ബാന്റിന്റേയും ഇടകലർന്ന ശബ്ദം
തിമർത്തൂചാടുന്ന ചെറുപ്പക്കാർ
വിഷുവേലയുടെ വിവിധദൃശ്യങ്ങൾ
കണ്ണൻകുട്ടിയുടെ തിളങ്ങുന്ന മുഖം
സ്വപ്നം കാണുന്ന കണ്ണൻകുട്ടി. ശോഭനയൊത്തുള്ള സഞ്ചാരങ്ങൾ. കോളേജിൽപ്പോകുന്ന കണ്ണൻകുട്ടി .ആഫീസിൽ കറങ്ങുന്ന ഫാനിനു താഴെ ഫയലുകൾക്കിടയിൽ കണ്ണൻകുട്ടി. ശോഭനയുമൊത്ത്‌ മേനോൻമാഷിന്റെ കാൽതൊഴു​‍ിന്ന കണ്ണൻകുട്ടി
പെട്ടെന്നു പകൽവേലയുടെ സമാപന വെടിക്കെട്ട്‌ .ഞെട്ടിയുണരുന്ന .കണ്ണൻകുട്ടി ആകാശത്ത്‌ പൊട്ടിയമരുന്ന അമിട്ടുകളുടെ നിറപ്പൊട്ടുകൾ വട്ടത്തിൽ ചുഴറ്റുന്ന കമ്പക്കെട്ടിന്റെ വെളിച്ചം. ആളുകളുടെ ആഹ്ലാദാരവങ്ങൾ. ചുറ്റും നോക്കുന്ന മുരുകൻ)

കുഞ്ചുവേലുവിന്റെ ശബ്ദം:കണ്ണൻകുട്ട്യേ ടാ..

(അമ്മ എവിടെ എന്നു ആംഗ്യരൂപത്തിൽ കണ്ണൻകുട്ടി പോയി എന്നു ആംഗ്യം കാണിക്കുന്ന കുഞ്ചുവേലു
പ്രസന്നതയോടെ ചിരിക്കുന്ന മുരുകൻ
വീണ്ടും ചുറ്റും നോക്കുന്ന മുരുകൻ
ഇത്തവണ ശോഭനയെ ആണെന്നു വ്യക്തം
വണ്ടികളുടെ തൊട്ടു താഴെയായി ബെൽബോട്ടം പാന്റും അയഞ്ഞ ഷർട്ടും ധരിച്ച ഒരു യുവാവിന്റെ കയ്യിൽ പിടിച്ച്‌ ശോഭന.  അവൻ നോക്കുമ്പോൾ കുനിഞ്ഞ്‌ അവളുടെ ചെവിയിൽ എന്തോ മന്ത്രിക്കുന്ന യുവാവ്‌
നാണത്തോടെ മുഖം കുനിക്കുന്ന ശോഭന . കുണുങ്ങിച്ചിരിക്കുന്ന ശോഭന. കണ്ണൻകുട്ടി:യെ ശ്രദ്ധിക്കുന്നതേയില്ലവൾ
സാവധാനം വളരെ സാവധാനം കണ്ണൻകുട്ടിയുടെ മുഖത്തെ പ്രസന്നത മങ്ങുന്നു . യാഥാർഥ്യം ഉൾക്കൊണ്ട ഭാവം. മുഖത്ത്‌ ആദ്യം നിരാശതയും പിന്നെ നിസ്സംഗതയും നിറയുന്നു. കയ്യിലെ വേലിൽ തുറിച്ചു നോക്കുന്നു. പകയില്ലാത്ത കണ്ണുകളിൽ ശാന്തഭാവം.)
അറിയിപ്പ്‌
ഭക്തജനങ്ങളുടെ ശ്രദ്ധക്ക്‌. ഭസ്മാസുരൻ ബാലെ ഏതാനും നിമിഷങ്ങൾക്കകം ആരംഭിക്കുന്നതാണ്‌. വണ്ടിവേഷം കെട്ടിയ കുട്ടികൾ ശ്രദ്ധിക്കുക. കുട്ടികൾ ഇറങ്ങി ക്ഷേത്ര മതിലിനു സമീപം വരിവരിയായി നിൽക്കേണ്ടതാണ്‌

(വണ്ടിയിൽനിന്നും ഇറങ്ങുന്നകണ്ണൻകുട്ടി
കിരീടം അഴിക്കാനുള്ള ശ്രമം. ചെന്താമര ഓടിവന്ന്‌ അവനെ ശാസനയോടെ നോക്കി കിരീടവും ആഭരണങ്ങളും ശ്രദ്ധാപൂർവ്വം അഴിക്കുന്നു.സാരി അഴിക്കാൻ സഹായിക്കുന്ന കുഞ്ചുവേലു. ഇടക്ക്‌ പുറത്തു തട്ടി:
കുഞ്ചുവേലു.: മുരുകൻ കലക്കീട്ട്ണ്ണ്ട്രാ ഉണ്ണ്യേ
ശുന്യമായ ഭാവത്തോടെ കുഞ്ചുവേലുവിനെത്തന്നെ നോക്കുന്ന കണ്ണൻകുട്ടി. ചുരുട്ടിപ്പിടിച്ച സാരിയുമായി തിരക്കിനിടയിലൂടെ നീങ്ങുന്ന കണ്ണൻകുട്ടി. ഇടയ്ക്ക്‌ താഴെവീഴുന്ന സാരി ആളുകളുടെ ചവിട്ടടിയിൽനിന്ന്‌ വലിച്ചെടുക്കാൻ ശ്രമിക്കുന്നു .ചുരുട്ടിപ്പിടിച്ച സാരി ചേർത്തുപിടിച്ച്‌ മുന്നോട്ടു നടക്കുന്നകണ്ണൻകുട്ടി. പിന്നാലെ അവനെ അതിശയത്തോടെ നോക്കുന്ന കുഞ്ചുവേലു)
കുഞ്ചുവേലു:ടാ ചെക്കാ എവടക്കാണ്ടാ പോണ്‌ നിക്കടാ നാനൂണ്ടടാ..
അതു കേൾക്കാത്ത ഭാവത്തിൽ നടന്നുനീങ്ങുന്ന കണ്ണൻകുട്ടി ആൽച്ചുവട്ടിൽ നിറയെ പെൺകുട്ടികൾ മനപൂർവ്വം ഉന്തും തള്ളും ഉണ്ടാക്കുന്ന പൂവാലന്മാരുടെ സംഘം ആരുടേയോ ശബ്ദം ഉയരുന്നു
എത്‌ തലമുറിയനാണ്ടാ പെണ്ണുങ്ങളിന്റെ പാകത്ത്‌ സല്യം ചിയ്യണത്‌?
ഒന്നും കാണാതെ കേൾക്കാതെ തിരക്കുകളിൽനിന്നും അകലുന്ന കണ്ണൻകുട്ടി
ദൂരെ അമ്പലപ്പറമ്പിൽ നിഴലുകളെപ്പോലെ രാത്രിവേലയുടെ ബാലെ ദൃശ്യങ്ങൾ . അകന്നുപോകുന്ന ആരവങ്ങൾ. നേർത്തു വരുന്ന പാട്ട്‌. ഏകനായി നടന്നകലുന്ന കണ്ണൻകുട്ടി. കൈതക്കൂട്ടം നിറഞ്ഞ തോട്ടുവക്കത്തൂടെ നടക്കുന്ന കണ്ണൻകുട്ടി. നിലാവിൽ പരന്നുകിടക്കുന്ന പാടങ്ങൾ​‍്‌ തോട്ടിലെ തെളിവെള്ളത്തിൽ ചന്ദ്രന്റെ വിളറിയ രൂപം.

1 2 3 4 5 6 7

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font