ചെന്താമര:ഇദ് മുര്കന്‍
(പ്രസന്നമാവുന്ന കണ്ണൻകുട്ടിയുടെ മുഖം. സഹായി മുഖം ചുളിിക്കുന്നു.
സ്വകാര്യം എന്ന ഭാവത്തിൽ ചെന്താമരയോട് കണ്ണൻകുട്ടിയെ നോക്കിക്കൊണ്ട്)
സഹായി : ചെന്തേട്ടോ ഇയ്യ ചെക്കന് ഹ?ാൻ പോരേ ?നല്ല എട്പ്പ്ണ്ടാവും
(ചെന്താമര സഹായിയെ ഒന്നിരുത്തി നോക്കുന്നു
മൂളലിൽ ദേഷ്യം
പരുങ്ങിനിൽക്കുന്ന സഹായി
സൂത്രത്തിൽ ഷർട്ടിന്റെ പോക്കറ്റിൽനിന്നും നോട്ടീസ് എടുത്തു വായിക്കുന്ന കണ്ണൻകുട്ടി
പിന്നിൽ ഉയർന്നു കേൾക്കുന്ന ശ്ലോകം)
സർവമംഗള മാംഗല്യേ
ശിവേ സർവാർത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരീ
നാരായണി നമോസ്തുതേ.
(കണ്ണടച്ചിരിക്കുന്ന അവന്റെ കയ്യിൽനിന്നും നോട്ടീസ് വാങ്ങുന്ന അടുത്തയാൾ
നോട്ടീസിൽ എത്തിനോക്കിയിട്ട് മൂന്നാമത്തെയാൾ)
നോട്ടീസിൽ നമ്മണ്ടെ പേരൂംണ്ടെങ്കി നല്ല രസം ആയിരിക്കും ഇല്ലേ ഏട്ടോ
പരസുരാമൻ-കൃഷ്ണങ്കുട്ടി
സിവൻ -നാരായണൻ
മുരുകൻ -കണ്ണങ്കുട്ടി
(കൗതുകത്തോടെ അവരെത്തന്നെ നോക്കിയിരിക്കുന്ന കണ്ണൻകുട്ടി
സ്റ്റൂളിൽ മേയ്ക്കപ് സാധനങ്ങൾ നിരത്തുന്ന സഹായി
അയാൾ ക്കു നിർദ്ദേശങ്ങൾ നൽകുന്ന ചെന്താമര . നിറങ്ങൾ കലർത്തുന്ന സഹായി.)
ചെന്താമര. പരസുരാമന് സിങ്ക് വൈറ്റ് മതി
ലേശം കർപ്പ് ചേർത്തള
മുരുകന് ചെമപ്പ് കൂടിക്കോട്ടെ. സിങ്ക് ലേശം ചേർത്താ മതി
(കണ്ണടച്ചിരിക്കുന്ന കണ്ണൻകുട്ടിയുടെ മുഖത്ത് ഇളം ചുവപ്പുനിറ ം അടിച്ചു പിടിപ്പിക്കുന്ന സഹായി.
ഓർമ്മ)
(നിറഞ്ഞ സങ്കടത്തോടെ പ്രാവുകളെ പറത്തിവിടുന്ന കണ്ണൻ കുട്ടി)
ശോഭനയുടെ ശബ്ദം മഹാപാപണ്ട്ട്ടൊ കണ്ണങ്കുട്ടീ
കണ്ണൻകുട്ടി: അതു വിട്ടു
ശോഭന: അതെന്താ
കണ്ണൻകുട്ടി: പ്രാവിന്റെ പണി വിട്ടൂന്ന്
ശോഭന: അതെന്താ?
കണ്ണൻകുട്ടി:ശോഭനക്കിഷ്ടോല്ലല്ലോ
ശോഭന: പിന്നെ?
കണ്ണൻകുട്ടി: ജങ്കിലിനെ മാത്രം നിർത്തി
ശോഭന: അതെന്തിനാ?
കണ്ണൻകുട്ടി:പാവം ഒറ്റക്കാ ലിയല്ലേ. എനിക്കൊരു കൂട്ട്
പൊട്ടിച്ചിരിക്കുന്ന ശോഭന
(ആ ഓർമയിൽ പുഞ്ചിരിക്കുന്ന കണ്ണൻകുട്ടി:)
(സഹായി കണ്ണൻകുട്ടി:യുടെ തലക്കൊരു തട്ട് കൊടുക്കുന്നു)
സഹായി:ഇയ്യ ചെക്കനെക്കൊണ്ട് നാൻ തോറ്റല്ലോ സരിക്ക് പിടിക്കടാ തല
(കണ്ണൻകുട്ടി:യുടെ മുഖത്തെ വൈക്ലബ്യം നോക്കിച്ചിരിക്കുന്ന കാണികൾ മുറ്റത്ത് നിന്നു എല്ലാറ്റിനും മേൽനോട്ടം വഹിക്കുന്ന വേലക്കമ്മിറ്റി സെക്രട്ടറി. ചെന്താമര അടുത്ത് ചെന്നു ഭവ്യതയോടെ . )
ചെന്താമര:രാദേട്ടാ
(സെക്രട്ടറി രാധാകൃഷ്ണൻ അടുത്ത് ചെന്ന് കണ്ണൻകുട്ടി:യുടെ മേക്കപ് നോക്കുന്നു. )
രാധാകൃഷ്ണൻ: വേണ്ടില്ല മോസം പറ്റില്ല മുരുകൻ
(കണ്ണൻകുട്ടിക്ക് കിരീടം വെച്ച് ദൂരെനിന്നും നോക്കി തൃപ്തിപ്പെട്ടതിനുശേഷം കിരീടം തിരികെ സ്റ്റൂളിൽ വെക്കുന്ന ചെന്താമര.
ചെന്താമര: മുരുകോ ചോറുണ്ട്‌റാ
കണ്ണൻകുട്ടി:ഓ
(ചെന്താമര സാരിയെടുത്ത് ഉടുപ്പിക്കാൻ പാകത്തിൽ മടക്കുന്നു))
ചെന്താമര:ജട്ടീട്ട്ട്ണ്ട്‌റാ
കണ്ണൻകുട്ടി (തലകുനിച്ച് ചൂളിക്കൊണ്ട്) ഓ
(നോട്ടം മുന്നിലെ സ്റ്റൂളിലിരിക്കുന്ന കിരീടത്തിലേക്ക്)
(എടുത്ത സാരി തിരികെ വെച്ച് ചെന്താമര പെട്ടെന്ന്)
ചെന്താമര : കുട്ടികളെല്ലാം പോയി മൂത്രോഴിച്ചിട്ട് വരീ.
(മടിയോടെ പരസ്പരം നോക്കുന്ന കുട്ടികൾ)
ചെന്താമര : ഞാൻ പറഞ്ഞില്ലാന്ന് വേണ്ടാട്ടോ ഇനിപ്പൊ പാതിരാത്രി പതിനൊന്നു മണി കഴിയാണ്ടെ ദൊന്നും പറ്റില്ലാട്ടൊ
(പരസ്പരം നോക്കിയതിനുശേഷം ഓരോരുത്തരായി എഴുന്നേൽക്കുന്നു
മുഖത്തും ശരീരത്തിലും മാത്രം മേയ്ക്കപ്
വരിവരിയായി പുറത്തേക്ക്
തിരിച്ചെത്തി പഴയ സ്ഥാനങ്ങളിലിരിക്കുന്ന കുട്ടികൾ
കണ്ണൻകുട്ടിക്ക് സാരി ഉടുപ്പിക്കുന്ന ചെന്താമര)
ചെന്താമര; മുരുകോ മോശോല്ല്യല്ലൊ നീയ്യ് എവിട്ന്നാണ്ടാ ഈ പച്ചസ്സാരി?
സഹായിക്ക് പുച്ഛം. കണ്ണൻകുട്ടിയുടെ മുഖത്ത് തെളിയുന്ന അപകർഷതാബോധം. സാവധാനം മുന്നിലെ കിരീടത്തിലേക്ക് നോക്കി. ഒരു പിടിവള്ളിപോലെ ആ ദൃശ്യത്തിൽ പിടിച്ചു കയറുന്ന കണ്ണൻകുട്ടിയുടെ പ്രതീക്ഷകൾ നിറയുന്ന മുഖത്ത ിന്റെ ക്ലോസപ്)
(നിരന്നിരിക്കുന്ന ,ഒരുക്കങ്ങൾ പൂർത്തിയായ വേഷങ്ങൾ. )
ചെന്താമര: കുട്ടികളൊക്കെ പോയി തൊഴുതിട്ട് വന്ന് വണ്ടീക്കേറിൻ
(കുട്ടികൾ വരിവരിയായി ക്ഷേത്രത്തിലേക്ക്)
ആൾത്തിരക്കിനെ വകഞ്ഞുമാറ്റി കണ്ണൻകുട്ടിയു മുന്നിലെത്തുന്ന വൃദ്ധ.( കണ്ണൻകുട്ടിയെത്തന്നെ സൂക്ഷിച്ചുനോക്കി
ഭക്തിപാരവശ്യം. തൊഴുതുപിടിച്ച കൈ) മുരുകോ, നങ്ങക്ക് പഴനീ പുഗ്ഗാനൊന്നും ആസ്തീല്ല പകവാനേ!
(പുഞ്ചിരിക്കുന്ന കണ്ണൻകുട്ടി
പതുക്കെ മുന്നോട്ട്
വൃദ്ധ പിന്നിൽ നിന്നും അവനെത്തന്നെ നോക്കുന്നു
തൊട്ടടുത്തുനിന്ന പെൺ കുട്ടിയോട് )
വൃദ്ധ: സെരിക്കും മുരുഗൻ തെന്നെ
ഇയ്യകുട്ടിക്ക് കണ്ണുകിട്ടുമ്ന്ന് തോന്നുണു
മുരുകാ പഴനിയാണ്ടവാ !! ഹരഹരോഹര!!!!
(വിവിധതരത്തിലുള്ള കട്ടൗട്ടുകൾ നിരത്തിവെച്ച കാളവണ്ടികൾ
മയിലിന്റെ കട്ടൗട്ടുള്ള വണ്ടിയിൽ കയറുന്ന മുരുകൻ
അവന്റെ കൈ പിടിച്ച് കയറാൻ സഹായിക്കുന്ന കുഞ്ചുവേലു
അവനെത്തന്നെ നോക്കിനിൽക്കുന്ന ദേവു
നിറയുന്ന കണ്ണുകൾ തുടക്കുന്ന ദേവു
അവനെ നോക്കി പുഞ്ചിരിക്കുന്ന ദേവു
അവരെ രണ്ടു പേരേയും അനുഗ്രഹിക്കുന്ന ഭാവത്തിൽ കണ്ണൻകുട്ടി
വളരേക്കാലം കണ്ട ഒരു സ്വപ്നത്തിന്റെ സാഫല്യഭാവം മുഖത്ത്
അഭിമാനപൂർവം ചുറ്റും നോക്കുന്നകണ്ണൻകുട്ടി:
വലതുവശത്തുനിൽക്കുന്ന പെണ്ണുങ്ങൾക്കിടയിലേക്ക് നീളുന്ന കണ്ണുകൾ
അവിടെ നിൽക്കുന്ന ശോഭനയും കൂട്ടുകാരികളും
ഇടയ്ക്ക് അവനെ നോക്കി പുഞ്ചിരിച്ച് കൂട്ടുകാരിയോട് സ്വകാര്യം പറയുന്ന ശോഭന
കുണുങ്ങിച്ചിരിക്കുന്ന പെൺകുട്ടികൾ
ഉയർത്തിപ്പിടിച്ച തലയോടെ മുരുകനിലൂടെ ശോഭനയെ കണ്ണുനിറയെക്കാണുന്ന കണ്ണൻകുട്ടിയുടെ പ്രേമപൂർവമായ നോട്ടം
നിരന്നു പൊട്ടുന്ന കതിനകളുടെ ദൃശ്യം
ബാന്റുകാർ' നലം താനാ' എന്ന പാട്ട് വായിക്കുന്നു) |