Home | Contact Us | Guestbook | Font
Jyothiss

തിരക്കഥ
വണ്ടിവേഷങ്ങൾ
(വൈശാഖന്റെ വണ്ടിവേഷങ്ങൾ എന്ന ചെറുകഥയുടെ തിരക്കഥാരൂപം)

ജ്യോതീബായ് പരിയാടത്ത്

കണ്ണൻകുട്ടി:ഞാനും അതിനന്നേണ്‌ നിക്കണത്‌. അപ്പന്റെ വലിയൊരു ആശായായിർന്നു.അയ്‌ അപ്പീസിലെ സാറിനെപ്പോലെ ഞാനും ഫാനിന്റെ ചോട്ടിലിർന്ന്‌ അങ്ങനെ..
(പെട്ടെന്ന്‌ നിർത്തി ശോഭനയെ നോക്കുന്നു. കൗതുകത്തോടെ കേട്ടിരുന്ന അവൾക്കിപ്പോൾ മുതിർന്ന ഒരു ചേച്ചിയുടെ ഭാവം)

ശോഭന:അതേയ്‌.... അതിനൊക്കേയ്‌ ...നല്ലോണം പടിച്ച്‌ നാലു മാർക്ക്‌ വാങ്ങി പാസ്സാവണം . ന്ന്​‍്ട്ടാ കണ്ണൻകുട്ടി മാഷമ്മ്മാരടെ പരിഹാസൂം കേട്ട്‌ ഏത്‌ നേരൂം പ്രാവിനീം പറത്തി.?? ഹും...അദ്‌ ശരിയാകില്ലാട്ടോ
(താൽപര്യത്തോടെ വീണ്ടും)
ശോഭന: ആട്ടെ എപ്പഴാ ടൂർണ്ണമന്റ്‌? നാളേണ്‌?

  കണ്ണൻകുട്ടി: ആ.. നാളേണ്‌ ടൂർണ്ണമന്റ്‌. (അഭിമാനത്തോടെ തലയുയർത്തി പ്പിടിച്ച്‌) ശോഭന കണ്ടോ. എന്റെ ജങ്കിലി നാളെ കസറും
ശോഭന: അദ്‌ നാളേല്ലേ . ഇന്ന്‌ വീട്ടുകണക്ക്‌ ചെയ്തിട്ട്ണ്ടോ കണ്ണൻകുട്ടി? അദോ ഇന്നും പിള്ള മാഷിന്റെ ചൂരല്‌ സ്വാദു നോക്കാൻ തന്നേണ്‌ പൊറപ്പാട്‌?

(ജാള്യതയോടേ തലചൊറിയുന്ന കണ്ണൻകുട്ടി.മുഖത്ത്‌ കള്ളച്ചിരി.)
കണ്ണൻകുട്ടി: അയ്യോ​‍ാ.. അദ്‌ ഞാൻ ശരിക്കും മറന്നൂട്ടോ ശോഭനേ.. പ്ലീസ്‌ നെന്റെ കണക്ക്നോട്ടൊന്ന്‌ തരോ?പ്ലീസ്സ്‌..

എതിരെ കോൺവെന്റ്‌ യൂണിഫോമിൽ 3-4 ആൺകുട്ടികൾ

ഒന്നാമത്തെയാൾ(മറ്റുള്ളവരെ നോക്കി കണ്ണിറുക്കിക്കൊണ്ട്‌ ചൂളമടിക്കുന്നു)
കണ്ണൻകുട്ടിയേ... (നീട്ടി വിളിക്കുന്നു)
രണ്ടാമൻ:എന്തടാ ദിനേശാ നിന്റെ വിളിക്കൊരു വല്ലാത്ത നീളം..?
ഒന്നാമൻ:ഏയ്‌... ഒന്നൂല്ലടാ . ഉ​‍ൂം ..ഉ​‍ൂം നടക്കട്ടെ നടക്കട്ടെ . ലക്കി ബോയ്‌..

(രണ്ട്പേരേയും മാറിമാറിനോക്കി പൊട്ടിച്ചിരിച്ച്‌ കടന്നുപോകുന്ന കുട്ടികൾ)

(ചൂളിപ്പോവുന്ന ശോഭനയുടെ മുഖം. സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ട്‌ വേണ്ടെന്ന ഭാവത്തിൽ  അമർഷത്തോടേയും പകയോടേയും കുട്ടികളെ നോക്കുന്ന കണ്ണൻകുട്ടി. വിഷയം മാറ്റാൻ ശ്രമിച്ചുകൊണ്ട്‌)
കണ്ണൻകുട്ടി.: യ്യോ  ബെല്ലടിക്കുന്നു
(സ്കൂളിൽ ബെല്ലടിക്കുന്ന ശബ്ദം)

(അത്രയും നേരം നിശ്ശബ്ദനായി നടന്ന ചെറിയകുട്ടി സ്കൂൾ പടിക്കൽ നിന്നുകൊണ്ട്‌ കണ്ണൻകുട്ടിയെതൊട്ട്‌ വിളിക്കുന്നു.കരച്ചിൽ പൊട്ടുന്ന മുഖം.
കുട്ടി:ഏട്ടോ.. ഇടിബർപ്പി....
കണ്ണൻകുട്ടി തലയിൽ കൈവെച്ച്‌:. )
കണ്ണൻകുട്ടി:അയ്യടാ ഉണ്ണ്യേ. ഏട്ടൻ അത്‌ മറന്നു പോയല്ലടാ. ഒരു കാര്യം ചെയ്യാ. ഇന്റെവെല്ലിനു ഞാൻ ക്ലാസ്സിൽക്കൊണ്ട്ത്തരാട്ടാ

സംശയത്തോടെയും മടിയോടേയും തലയാട്ടി പതുക്കെ നടക്കുന്ന കുട്ടി. മറ്റുകുട്ടികളോടൊപ്പം ചേരുന്ന ശോഭനയും കണ്ണൻകുട്ടിയും.
സ്കൂൾവരാന്ത .മുഴങ്ങുന്ന രണ്ടാം മണിയുടെ ശബ്ദവും ദൃശ്യവും

3
ഗ്രാമത്തിലെ ഹൈസ്കൂൾ. പത്താം ക്ലാസ്സ്‌. ഇങ്ക്ലീഷ്‌ ആണു വിഷയം. പിൻബഞ്ചിൽ ഒരറ്റത്തായി കണ്ണൻകുട്ടി. പെൺകുട്ടികളുടെ നിരയിൽ മൂന്നാമത്തെ വരിയിൽ അറ്റത്ത്‌ ശോഭന . നിശ്ശബ്ദരായിരിക്കുന്ന കുട്ടികൾ.. മേനോൻ മാഷിന്റെ മുഴങ്ങുന്ന ശബ്ദം .മാഷിൽനിന്നു സാവകാശം കണ്ണൻ കുട്ടിയിലേക്കും തിരിച്ചും നീങ്ങുന്ന കാമറ.

One day Lincoln was going to office.He happened to see a pig struggling to get out of a mudhole. For a moment he forgot that he was the prasident of America and was dressed for the job. He got down from the car and helped the pig to come out of the mud hole.
Now come on ...
കണ്ണൻകുട്ടി​‍്‌ ഉത്തരം പറയു which aspect of Lincoln's character is shown here?
മാഷിന്റെ നോട്ടം കണ്ണൻകുട്ടിയിലേക്ക്‌.  കണ്ണൻ കുട്ടിയുടെ മുഖത്തിന്റെ ക്ലോസപ്പ്‌. ക്ലാസ്സിൽ ശ്രദ്ധിക്കുന്നില്ല എന്നു വ്യക്തം. മനസ്സ്‌ മറ്റെവിടെയോ ആണ്‌. ജനലിലൂടെ കാണുന്ന കടും നീല ആകാശം .നീലമല .കുറുകുന്ന പ്രാവുകളുടെ ശബ്ദം .ചിറകടി. കണ്ണൻകുട്ടിയുടെ സ്വപ്നം കാണുന്ന കണ്ണുകൾ. ചുണ്ടിൽ സാവധാനം തെളിയുന്ന മന്ദഹാസം. വളരെ പെട്ടെന്ന്‌ എല്ലാ ശബ്ദങ്ങളൂം നിലക്കുന്നു.ഞെട്ടിയുണരുന്ന കണ്ണൻകുട്ടിയിലേക്ക്‌ നീളുന്ന ചൂണ്ടു വിരലിന്റെ ക്ലോസപ്പ്‌. സാവധാനം തെളിഞ്ഞുവരുന്ന ക്ലാസ്സ്‌ റൂം. മേനോൻമാഷിന്റെ ഗൗരവം നിറഞ്ഞ മുഖം. അവനെത്തന്നെ നോക്കുന്ന സഹപാഠികൾ.
പകച്ചു നിൽക്കുന്ന കണ്ണൻകുട്ടി.
മേനോൻ മാസ്റ്റർ: are yau dreamimg you fool? did''nt you hear my question?
തലകുനിക്കുന്ന കണ്ണൻകുട്ടി
മേനോൻമാഷ്‌ :ചോദിച്ചതു കേട്ടില്ലേ?
answer me
ലിങ്കന്റെ സ്വഭാവത്തിന്റെ എതു പ്രത്യേകതയാണു ഇവിടെ പരാമർശിച്ചിരിക്കുന്നതെന്നു?
ഇങ്ക്ലീഷിൽ പറയു ഉത്തരം
മേനോൻ മാഷ്‌ : ന്താ അറിയില്ലേ തനിക്ക്‌??
പബ്ലിക്‌ പരീക്ഷക്ക്‌ ദിവസം എത്ര കൊർച്ചേള്ളു ന്നു വല്ല നിശ്ചയംണ്ടൊഡോ തനിക്ക്‌? .ഹ്മ്‌ .പറയ്‌ ഉത്തരം വേഗം വേണം.
(കയ്യിലെ ചൂരൽ കൊണ്ട്‌ മേശമേൽ ആഞ്ഞടിക്കുന്ന മാഷ്‌. ഞെട്ടി തലയുയർത്തുന്ന കണ്ണൻകുട്ടി. വിക്കി വിക്കി...)
കണ്ണൻകുട്ടി: abhra_...abhrahaam Linkoln was pig  saved mudhole..
(പറഞ്ഞു കഴിഞ്ഞ നിമിഷം മുഖത്തു തെളിയുന്ന ആശ്വാസഭാവം. ഉത്തരം ശരിയാണു പറഞ്ഞതെന്നുള്ള തോന്നലിൽനിന്നുള്ള ആശ്വാസമാണത്‌.  തല കുറച്ചൊന്നുയർത്തി അഭിമാനത്തോടെ കുട്ടികളെ നോക്കുന്നു.പെട്ടെന്നുയരുന്ന കൂട്ടച്ചിരിയിൽ ക്ലാസ്സ്‌ ഇളകിമറിയുന്നു. കണ്ണൻകുട്ടിയുടെ പകച്ച നോട്ടം ചെന്നു വീഴുന്നത്‌ സഹതാപത്തോടെ അവനെ തന്നെ നോക്കുന്ന ശോഭനയുടെ മുഖത്താണ്‌. അവൾ കളിയാക്കുന്നില്ലെന്നതിന്റെ ആശ്വാസം വീണ്ടുമവന്റെ മുഖത്ത്‌. നേരെ നിൽക്കാൻ ഒരു ശ്രമം. )
മേനോൻമാഷ്‌ (വടി വീണ്ടും മേശയിലടിച്ച്‌)സൈലൻസ്‌.. സൈലൻസ്‌. ഹ..ഹ..ഹ്‌ പന്നിയെ എബ്രഹാം ലിങ്കൺ രക്ഷിച്ചു തന്നെ ആരു രക്ഷിക്കുംന്നാ എന്റെ ആലോചന. ഈശ്വരോ രക്ഷതു.
(വീണ്ടും ക്ലാസ്സിൽ കൂട്ടച്ചിരി. ചിരി കടിച്ചമർത്താൻ പാടുപെടുന്ന ശോഭന. നീണ്ട മണിയടി. ക്ലാസ്സിനു പുറത്തേക്ക്‌ തിക്കിതിരക്കി കുട്ടികൾ)
4
സന്ധ്യ . കണ്ണൻകുട്ടിയുടെ വീട്‌.
(മുറ്റത്ത്‌ പ്രാവുകൾക്ക്‌ തീറ്റ വിതറുന്ന കണ്ണൻകുട്ടി. തിണ്ണയിലിരുന്നു കയ്യിലെ മുറത്തിലുള്ള അരിയിൽ തിരയുന്ന ദേവു. മുറ്റത്തെ വേനലടുപ്പിൽ ആളുന്ന തീ. ചട്ടിയിൽ തിളയ്ക്കുന്ന വെള്ളം.ഇടയ്ക്ക്‌ എഴുന്നേറ്റ്‌ കെടാൻ പോവുന്ന ഓല അടുപ്പിലേക്ക്‌ നീക്കിക്കൊണ്ട്‌ ദേഷ്യത്തോടെ ദേവു,)
ദേവു,: അയ്യെ, എന്താണ്ടാ കണ്ണൻകുട്ട്യേ നീയ്യ്‌! നാളെയ്യൊ മറ്റന്നാളോ പരീച്ചയല്ലേടാ നിനിക്ക്‌. വല്ലതും രണ്ടച്ചരം വായിച്ചു പടിക്കണ്ട നേരത്ത്‌ ചെക്കനേതുനേരൂം അയ്‌ പ്രാവിന്റെ പിന്നാലെ തന്നേണല്ലോ എന്റെ തെങ്കര മുത്ത്യേ,?..

(തിരിഞ്ഞ്‌ അടുപ്പിനരികേ കുനിഞ്ഞിരുന്നു തീയൂതുന്ന അമ്മയേയും കയ്യിലെ പ്രാവിനേയും മാറിമാറിനോക്കുന്ന കണ്ണൻകുട്ടി.. തീനാളത്തിന്റെ വെളിച്ചത്തിൽ ദേവുവിന്റെ മുഖം. പുകതട്ടികലങ്ങിയ കണ്ണുകൾ.)
കണ്ണൻകുട്ടി(മടിച്ചു മടിച്ച്‌): അമ്മാ..
.
(ചോദ്യഭാവത്തിൽ മകനെനോക്കിക്കൊണ്ട്‌ ദേവു മുറത്തിലെ അരി കഴുകി ചട്ടിയിലെ തിളയ്ക്കുന്ന വെള്ളത്തിലിടുന്നു. ഇറയിൽനിന്നും ചിരട്ടത്തവിയെടുത്ത്‌ ഇളക്കുന്നു കണ്ണൻകുട്ടി അമ്മയുടെ പിന്നിൽ നിന്നുകൊണ്ട്‌:. )
കണ്ണൻകുട്ടി : അമ്മാ ഞാനിനി പടിക്കാൻ പോണില്ലമ്മാ. എനിക്ക്‌ വയ്യാ. വല്ല പണീം പടിച്ചാലോന്ന്‌ ആലോചിക്കാണ്‌
(ദേവു നിശ്ശബ്ദമായി മകനെ നോക്കുന്നു .എന്തോ പറയാൻ വന്നത്‌ വേണ്ടെന്നു വെച്ച ഭാവത്തിൽ നെടുവീർപ്പിട്ട്‌ )
ദേവു :ആ അതും ഒരാസ്വാസം തന്നെ. അപ്പൻണ്ടായിർന്നുന്ന്‌വെച്ചാല്‌.....
(ഒന്നുകൂടി തീയൂതി തവിയെടുത്ത്‌ ചട്ടിയിൽ ഇളക്കി. കലങ്ങിയ കണ്ണുകൾ മുണ്ടിന്റെ കോന്തല കൊണ്ടൊപ്പി നെടുവീർപ്പിട്ടുകൊണ്ട്‌ തിണ്ണയിൽ വന്നിരിക്കുന്നു. ആലോചനാനിർഭരമായ മുഖം. കണ്ണൻകുട്ടി സാവധാനം നടന്നു ദേവുവിനടുത്ത്‌ വന്നിരുന്നു. പതുക്കെ മടിയിൽ തലചായ്ച്ചു. ദേവു മകന്റെ തലയിൽനിന്നും ഒരു പ്രാവിൻപൂട മുറ്റത്തേക്ക്‌ ഊതിപ്പറത്തി.0
ദേവു : അയ്‌ കണ്ടമുത്തനച്ചൻ ഇന്നാൾകൂടി പറഞ്ഞു ചാമി പോയതീപ്പിന്നെ കറവയൊന്നും ചൊവ്വില്ലാന്ന്‌. ചെക്കനെന്താ പണീന്ന്‌ ചോദിച്ചു അയ്യാള്‌. ന്നാപിന്നെ മകനേ..
(അമ്മ പറഞ്ഞുവരുന്നതെന്താണെന്നു മനസ്സിലാക്കിയമട്ടിൽ കണ്ണൻകുട്ടി. മുഖത്ത്‌ നിഷേധഭാവം )
കണ്ണൻകുട്ടി: അതെന്തായാലും ശരിയാവില്ലമ്മാ. ഞാൻ വേറേ വല്ലതും നോക്കാ.

1 2 3 4 5 6 7

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font