Home | Contact Us | Guestbook | Font
|
|
സ്കൂള്‍ > കവിത പ്രശസ്തി കാവ്യ. എൻ | മഞ്ഞത്തുണിചുറ്റി
ഭസ്മം വാരിത്തേച്ച്
ഉരുണ്ട പാശിമാലയിട്ട്
കയ്യിൽ ജപമാലയുമായി
ഒരാൾ വന്ന് ചോദിച്ചു
മകളേ, നീയെന്നോടൊപ്പം വരുന്നോ?
നിനക്ക് പ്രശസ്തിയും
സമ്പത്തും ഞാൻ നല്‍കാം
പിറ്റേന്നുള്ള
എല്ലാ പത്രത്തിന്റേയും
മുൻപേജിൽത്തന്നെയുണ്ടായി
അവളുടെ മുഖം
പക്ഷേ
അന്നേരമവൾക്ക്
മുഖം മറയ്ക്കാനുള്ള
തുണിമാത്രം ഉണ്ടായിരുന്നില്ല |
|

|