Home | Contact Us | Guestbook | Font
Jyothiss

സ്കൂള്‍ > കവിത
കാഴ്ചക്കപ്പുറം
കൃഷ്ണേന്ദു.എസ്‌
'നിന്നെ ഞാൻ ഉപേക്ഷിക്കുന്നു'
എന്നുപറയാനാണാഗ്രഹം
പക്ഷേ അതെന്നെ ശ്വാസം മുട്ടിക്കുന്നു
ഒന്നുകിൽ നീ പുറത്തേയ്ക്ക്‌ പോവുക
അല്ലെങ്കിൽ പൂർണ്ണമായും അകത്തേയ്ക്ക്‌ .

നീയെന്റെ ഹൃദയത്തെ വശീകരിച്ചു,
എന്റെ സ്നേഹത്തെയല്ല.
എന്റെ പകലിനെ കാർന്നുതിന്നു,
രാത്രിയെയല്ല.
എന്റെ മഴയുടെ കുളിരിനെ ആസ്വദിച്ചു,
വെയിലിന്റെ ചൂടിനെയല്ല.

എന്നിൽനിന്നല്ല,
നിന്നിൽ നിന്നുമാത്രം നീയെന്നെ നോക്കുന്നു

അതുകൊണ്ട്‌
നീയറിഞ്ഞതല്ല ഞാൻ
നീ കണ്ടതുമല്ല.

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font