Home | Contact Us | Guestbook | Font
|
|
സ്കൂള്‍ > കവിത പ്രകൃതിക്കൊരു പൂമാല ബഷീറാഭാനു | പച്ചപ്പൊൻവെയിലോടി നടക്കും
സുന്ദരമായോരെൻപ്രകൃതി
പൊന്നിൻകതിരുകൾ ചാഞ്ചാടുന്നേ
എന്തൊരു സുന്ദരമീപ്രകൃതി
എങ്ങോ പുഴതൻ കളകളനാദം
ഇന്നെൻ ചെവിയിലലക്കുന്നു
ചെടികൾ പൂക്കൾ പൂഞ്ചോലകളൂം
ഇന്നെൻ മുന്നിൽ പാടുന്നേ
വർണ്ണം പീലി വിടർത്തേ നിൽക്കും
പ്രകൃതിക്കിന്നൊരു പൂമാല
പൂമ്പാറ്റകളും പൂത്തുമ്പികളും
അണിയിക്കുന്നൂ പൂമാല
പൂവിന്റാണിയൊരുക്കീടുന്നൂ
പൊന്നിൻതളികയിൽ പൂമാല |
|

|