Home | Contact Us | Guestbook | Font
Jyothiss

സ്കൂള്‍ > കവിത
കറുത്ത ശലഭങ്ങൾ
ഷാനി എം മോപ്പിള

പകലിന്റെ നൂലിഴകളിൽ നിന്നും വേർപെട്ട്‌.
ചിറകനക്കാതെ
പറക്കാതെ
ഈ കറുത്ത ശലഭങ്ങൾ.
നിദ്രയുടെ ഇരുട്ടറയിൽ
അടച്ചിട്ട എന്റെ സ്വപ്നങ്ങളിൽ
ഒന്നിനും വർണമുണ്ടായിരുന്നില്ല!
നീ തന്ന പൂക്കളും, വാക്കുകളും
പ്രണയവുമെല്ലാം
എന്നും വിവർണം
എത്രയേറെ പ്രാവശ്യമാണ്‌
നിന്റെ നഖം
എന്റെ ഹ്യദയത്തിൽ
മായാത്ത മുറിവുകളേൽപിച്ചത്‌ ?
എങ്കിലും
അന്ന്‌ ഒഴികിപ്പടർന്ന
എന്റെ ജിവരക്തത്തിനു
ചുവപ്പുണ്ടായിരുന്നില്ല!
ഋതുക്കൾ നിലച്ചു,
ഇനിയെന്റെ ഇരവിലും പകലിലും
കഴ്ച്ചയിലും ചിന്തയിലും
വേദനയുടെ
ഈ കറുത്ത ശലഭങ്ങൾ ബാക്കി..

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font