Home | Contact Us | Guestbook | Font
Jyothiss

കവിത
കസവ്
രോഷ്നി സ്വപ്ന
എത്ര പഴയ കഥ...
എഴുത്ത്,വര,വാക്ക്, ഒക്കെ പിറക്കും മുമ്പ്
പുഴയെ നഗ്നമാക്കിക്കൊണ്ട്
കര  അറുത്തെറിയപ്പെട്ടത്

വലിച്ചിഴച്ചു....
അഴിച്ചഴിച്ചു
കൈ കുഴഞ്ഞപ്പോള്‍.....
അരികുകളില്‍ കണ്‍തിളക്കം പോല്‍
കണ്‍മുനയില്‍ തുള്ളി വെള്ളം പോല്‍....
സ്വര്‍‌ണ്ണത്തരിവരകള്‍......

പതിനാലു കാട്ടുകൊല്ലങ്ങള്‍
കസവണിയാത്ത ഉടയാടകളുമായി
പുഴ....നിശബ്ദമായി....
മണലിനോടെന്ന പോല്‍

നടക്കുമ്പോള്‍..കാല്‍മടമ്പുകള്‍
തൂവല്‍ പോല്‍ ഒരുമ്മയാല്‍ തഴുകി

അഞ്ചു വന്‍കരകള്‍ക്കിടയില്‍
വിഭജിക്കപ്പെട്ടിട്ടും

മനസ്സില്‍ പട പൊരുതി ഒരൊറ്റ രാജ്യമായി നിന്ന്
മരം....മരവുരി......... കാട്‌...പുഴ....
സന്തോഷങ്ങള്‍‌ക്കെത്താനാവാത്ത?
പകലിരുട്ടുകളില്‍
കണ്ണാടി പോലുമില്ലാതെ
ഉടുപുടവകളില്‍
നീ തിളങ്ങുന്നുവെന്നു കരുതി

ഇതൊന്നുമല്ല എന്റെ പ്രണയമെന്നു
വിളിച്ചു പറഞ്ഞിട്ടും
പൊട്ടിച്ചു കളഞ്ഞില്ലേ....
വെണ്ണക്കല്ലെന്നു കരുതിയ കൃഷ്ണശില?
മായ്ച്ചു കളഞ്ഞില്ലേ
കല്‍ക്കൊട്ടാരമെരിഞ്ഞ തീക്കാറ്റ്?
ഈ ജന്മത്തില്‍ ഇത് ജലവരകള്‍...
ഇനിയും ആകാം ജന്മമെന്നോര്‍‌ത്തോ?

പുഴയിലെ വെള്ളത്തില്‍ ഒരു വിധം മുഖം നോക്കിയാല്‍...
തിരിച്ചു തുറിച്ചു നോക്കി കൊതിപ്പിക്കും
ചിലപ്പോള്‍, പേടിപ്പിക്കും
ഒരൊറ്റ കരുവിനു പകരം നിന്ന
പഴയ കൊട്ടാര നാളുകള്‍
അലുക്ക്.... കൊലുസ്....
കസവിന്‍ മിനുക്കം ഒരു പതുക്കം....
കീചകനായി അലറാന്‍
ഘടോല്‍‌ക്കചനായി?
അമറാന്‍ ‍....
ഇല്ലാതാക്കലിന്റെ രാക്ഷസീയതയണിയാന്‍
ആത്മാവിന്റെ
നഷ്ടമാണീ പ്രണയത്തില്‍ എന്ന്

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font