Home | Contact Us | Guestbook | Font
Jyothiss

കവിത
മഴ
ജുവൈരിയ സലാം
ദു:ഖങ്ങൾ
കാർമേഘങ്ങളെപ്പോൽ
ഇരുട്ടു പരത്തി.
ഭുമിയോട്‌
സങ്കടം
പറയാന്‍ വയ്യാഞ്ഞ്‌
ആകാശം വീണ്ടും
പ്രസന്നത നടിച്ചതാണോ ?
മുഖം മനസ്സിന്റെ കണ്ണാടി.
സഹിക്കാതെ വിതുമ്പി.
ശമിക്കാഞ്ഞ്‌ പൊട്ടിപ്പോയി.
എന്നിട്ടും അടങ്ങാത്തതിനെ
അണയ്ക്കാനെത്തീ തേങ്ങൽ മഴ
മനസ്സിനും  തിമർത്തൊന്നു പെയ്യാനായെങ്കില്‍
പെയ്തൊഴിഞ്ഞ ആകാശം പോലെ
പുഞ്ചിരിച്ചേനെ
കണ്ണാടി പോലെ
തിളങ്ങിയേനെ

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font