Home | Contact Us | Guestbook | Font
Jyothiss

കവിത
ആൺജന്മം
രാധാമണി അയിങ്കലത്ത്
മടുത്തു
നിന്നെയിങ്ങനെ
കുത്തിയിളക്കിയൊലുമ്പിപ്പിഴിഞ്ഞ്‌..

ചെടിച്ചു
എന്നെയിങ്ങനെ
അരച്ചു കലക്കി വെച്ചു വിളമ്പി

വേണമെനിക്കും
കാണാനൊരു കണ്ണാടി
മിനുങ്ങാനൊരു ചീർപ്പ്‌
തുടുക്കാനിത്തിരി പൌഡര്‍
നമുക്കിനി മറിച്ചിടാം
എനിക്കുവേണം, ഒരാൺജന്മം

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font