Home | Contact Us | Guestbook | Font
|
|
കവിത ഹൃദയത്തിന്റെ ഭാഷ... ദിവ്യ പി എസ്
| ഹൃദയത്തിന്റെ ഭാഷയെക്കുറിച്ച്
എനിക്കറിയാമായിരുന്നു....
പൂലർ വേളകളിലും
മഞ്ഞിച്ച സായഹ്നങ്ങളിലും
വെയിð മങ്ങിയ വഴികളിലും
ഭാഷയുടെ നൈർമ്മല്യം
എന്റെ നനഞ്ഞ കണ്ണുകളിലേക്ക്
പുതിയ പ്രതീക്ഷകൾ തന്നു....
സ്വപ്നങ്ങൾക്ക്
പേരറിയാത്ത
വാനമ്പാടിയുടെ
ചിറകിലെ യാത്രയുടെ
തീവ്രതയുണ്ടായിരുന്നു...
എന്നിട്ടും..ഭാവഭംഗം വന്ന
എന്റെ നിമിഷങ്ങൾക്ക്
പലതരം അർത്ഥങ്ങൾ...
മൊട്ടുകളായ് മുളക്കകയായിരുന്നു...
|
|

|