Home | Contact Us | Guestbook | Font
Jyothiss

കവിത
ശിശിരപത്രം
മേരി ലില്ലി

ശിശിരം കുപ്പായമൂരി
യെറിഞ്ഞ മരങ്ങളിൽനിന്നും
നിന്റെ സ്പർശങ്ങൾ
കൂടൊഴിഞ്ഞാലും
തുടലു പൊട്ടിച്ചോടും
ഗദ്ഗദം മഞ്ഞിൽ
പുരണ്ടു മുരണ്ടാലും
കൊടും വെറുപ്പിന്റെ
നെഞ്ചിൽനിന്നും
കിളികൾ കൊഴിഞ്ഞുപോയാലും
നിന്റെ കൺമുന
നക്ഷത്രത്തിരകളിലേക്ക്‌
വലയെറിഞ്ഞാലും
ദുഃസ്വപ്നങ്ങൾ കഴുക
ക്കണ്ണാലെന്റെ നഗ്ന
മാനസം കൊത്തിപ്പറിച്ചാലും
കാത്തിരിക്കേണ്ട ഞാൻ വരില്ലിനി.

മരണംപോലെ കരിപിടിച്ച
സ്മരണകളെ ചുംബിക്കയില്ല ഞാൻ
കടൽവറ്റും കാലം വന്നാലും.

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font