പ്രിയനെ, നിനക്കെന്നെയറിയില്ല.
എന്നന്തരാത്മാവി-
ന്നതിലോലതന്ത്രികളി-
ലുണരുമൊരു രാപ്പാടിതന്‍
ഗാന ശ്രുതിപകരു-
മേകാന്ത നിമിഷവും,
ഏറുന്ന വ്യഥകളും,
കടലായിരമ്പുന്നരവവും
പ്രിയനെ, നിനക്കൊന്നുമറിയില്ല.
ഇത്രയും നാളുമെന്‍
മനതാരില്‍ നീ തന്ന
ക്ഷതശതങ്ങള്‍ക്കൊരു
ശമനൗഷധമാകാന്‍
അധരപുടങ്ങളില്‍
വിടരുമൊരു പുഞ്ചിരിയ-
തൊന്നുമാത്രം മതിയെന്നോ?
പ്രിയനെ, നിനക്കെന്നെയറിയില്ല.
എന്നുള്ളിലെരിയുന്ന
രോഷാഗ്നിയും,എന്റെ
ചിന്തയിലുറയുന്ന ശാപോക്തിയും
എന്‍ ദന്ത നിരകള്‍ തന്‍ രണഭേരിയും
ഒന്നുമൊന്നും നീയറിയുന്നതില്ല
പ്രിയനേ, നിനക്കെന്നെ അറിയില്ല,
പ്രിയനെ, നിനക്കൊന്നുമറിയില്ല....
|