|
|
ലേഖനം സ്ത്ര്Iത്വം ഭാരതവർഷത്തിൽ മാലിനി. എസ് | വൈദിക കാലത്ത്,സ്വതന്ത്രമായി ജീവിക്കുവാനും ആത്മോന്നതി നേടുവാനുമുള്ള മാർഗ്ഗങ്ങൾ സ്ത്രിക്കും,പുരുഷനും തുല്യമായിരുന്നു. സ്ത്രികളുടെ മുഴുവൻ ശ്രദ്ധയും സ്വന്തം ഗ്യഹത്തെ സംബന്ധിച്ചായിരുന്നു. അക്കാലത്ത് സ്ത്രികൾക്ക് സദ്ഗ്യഹിണികളായിത്തിരാം എന്നതായിരുന്നു."കുടുബം കുടുംബമാകുന്നത് കുടുംബിനികളെക്കൊണ്ടാണ്" - ന ഗ്യഹം ഗ്യഹം ഇത്യാഹു;- ഗ്യഹിണീഗ്യഹമുച്യതെ-എന്ന് പുരാണങ്ങളിൽ കാണുന്നു.
സ്ത്രികൾക്ക് ശരിയായ വിദ്യാഭ്യാസം നൽക്കുന്ന കാര്യത്തിൽ ഭാരതം പ്രത്യേകം ശ്രദ്ധപതിപ്പിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.ബി സി മൂന്നാം നൂറ്റാണ്ടുവരെ പതിനാറു വയസ്സിനുശേഷമായിരുന്നു പെൺകുട്ടികളുടെ വിവാഹപ്രായം. അതുവരെ വിദ്യാഭ്യാസകാലമാണ്. ആൺകുട്ടികളെപ്പോലെ അന്ന് പെൺകുട്ടികളും ഉപനയനം ചെയ്തിരുന്നു. ബ്രഹ്മചര്യമനുഷ്ഠിക്കുന്നകാലത്ത് ശരിയായ വിദ്യാഭ്യാസം ലഭിച്ചാലേ വൈവാഹിക ജീവിതത്തിൽ വിജയിക്കാനാവൂ എന്ന് അഥർവ്വവേദത്തിൽ പറയുന്നു. തത്വചിന്തയും,മതപഠനവും ഉപജീവനമാർഗ്ഗമായി സ്വീകരിച്ച ബ്രഹ്മവാദിനികൾ വൈദികകാലത്തുണ്ടായിരുന്നു.ജനകരാജധാനിയിൽ വച്ച് യാജ്ഞവൽക്യനുമായി സാംവാദത്തിൽ ഏർപ്പെട്ട ഗാർഗ്ഗിയും അഗസ്ത്യശിഷ്യയായ ആത്രേയിയും അവരിൽ മികച്ചുനിൽക്കുന്നു. സാഹിത്യാദികളകളിലും,ശാസ്ത്രിയവിജ്ഞാനത്തിലും ആദ്ധ്യാത്മിക കാര്യങ്ങളിലും പുരുഷന്മാരെ പിന്നിലാക്കിയിട്ടുള്ള സ്ത്രികൾ ഇന്നാട്ടിൽ ഉണ്ടായിട്ടുണ്ട്. മൈത്രേയി അനസൂയ,ലോപമുദ്ര,പുലോമി, അനഭ, സുലഭ തുടങ്ങിയവർ ഭാരതസ്ത്രികളുടെ പ്രതിഭാവൈഭവത്തിന്റെ ഉജ്ജ്വല മാത്യകകളാണ്.
മതകാര്യങ്ങളിലും ഇന്നത്തേക്കാൾ സ്വാതന്ത്രം സ്ത്രികൾക്കുണ്ടായിരുന്നതായി കാണാം പല പൂജകളും യാഗങ്ങളും നടത്തിയിരുന്നത് സ്ത്രികളാണ്. അതുപോലെ വേദം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു.
സ്ത്രീ പുരുഷന്റെ അർദ്ധാംഗിനിയാണെന്നും അതുകൊണ്ട് വിവാഹിതനാകുന്നതുവരെ പുരുഷൻ അപൂർണ്ണനാണെന്നും ബ്രാഹ്മണങ്ങളിൽ പറയുന്നു. പാർവ്വതീപരമേശ്വരന്മാരെ വാക്കും അർത്ഥവും പോലെ വേർതിരിക്കാനാവില്ല എന്ന് കാളിദാസനും,പാതിയും പുരുഷനു ഭാര്യയെന്നറിഞ്ഞാലും' എന്ന് വ്യാസനും പരാമർശിച്ചതു സ്ത്രീ പുരുഷ സമത്വത്തെ വെളിപ്പെടുത്തുന്നു. ഭാര്യമാരുടെ പേരിൽ അറിയപ്പെടുന്ന ഭർത്താക്കന്മാരുള്ള നാടാണ് ഭാരതം-ഉമാപതി,രമേശൻ, സതീശൻ,രമാകാന്തൻ,ലക്ഷമീപതി,രതീശൻ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
സ്വന്തമായി അദ്ധ്വാനിച്ച് കാലക്ഷേപം കഴിക്കുന്ന അവസ്ഥ സത്രീക്കുണ്ടാവാൻ പാടില്ല, എന്ന് മനുസ്മൃതി പറയുന്നു. പുരുഷൻ പ്രയത്നിച്ച് സ്ത്രിയെ സംരക്ഷിച്ചാലെ അവൾക്ക് ധാർമ്മികതയും, സ്വന്തം കുടുംബ സംരക്ഷണവും സാധ്യമാക്കൂ എന്ന് മനുസ്മൃതിയിൽ പറയുന്നു. 'മാതാവ്' എന്നത് നിർമ്മാണത്തെയും,'പിതാവ്' എന്നത് പരിപാലനത്തെയും പ്രതിനിധാനം ചെയ്യന്നു. രണ്ടും ചേർന്ന് ഒരു പൂർണ്ണസ്തുവായാലെ സമൂഹം നിലനിൽക്കുകയുള്ളു എന്ന് വൈദിക കാല സംസ്ക്കാരം വെളിപ്പെടുത്തുന്നു.
ഭാരതം ഒഴികെയുള്ള മറ്റ് പ്രാചീന സംസ്ക്കാരകേന്ദ്രങ്ങളിൽ പുരഷമേധാവിത്വമാണ് നിലനിന്നിരുന്നത്. പാശ്ചാത്യ സംസ്ക്കാരത്തിന്റെ പൈത്യകമായ പുരാണിക ഗ്രിസിൽ അടിമകൾക്കും സ്ത്രികൾക്കും പൗരാവകാശം പോലും നിഷേധിച്ചിരുന്നു. ജനിച്ചയുടനെതന്നെ,പെൺകുഞ്ഞാണെങ്കിൽ ഉപേക്ഷിക്കുകയോ, കൊല്ലുകയോ ചെയ്യുന്നത് സാധാരണമായിരുന്നു. പ്ലേറ്റോ ആണ് ഈ ചിന്താഗതിക്ക് അൽപമെങ്കിലും വ്യതിയാനം സ്യഷ്ടിച്ചതു ആൺകുട്ടികളെ പോലെ പെൺകുട്ടികൾക്കും വിദ്യാഭ്യാസം നൽകണമെന്ന് തന്റെ 'റിപ്പബ്ലിക്ക്' എന്ന ഗ്രന്ഥത്തിൽ ആദ്യമായി ആവശ്യപ്പെട്ടതും അദ്ദേഹമാണ്.
എന്നാൽ ഭാരതത്തിൽ പെൺകുട്ടികളുടെ ജനനം ശുഭോദർക്കമായിട്ടാണ് കണ്ടത്. സദ്ഗുണസമ്പന്നയും സമർഥയുമായ പുത്രിയാണ് പുത്രനെക്കാൾ അഭികാമ്യമെന്നും , സത്പുത്രിയുടെ ജനനത്തിന് പിതാവ് അനുഷ്ടിക്കേണ്ട ധർമങ്ങൾ ഏതൊക്കെയെന്നും ബ്യഹദാരണ്യകോപനിഷത്തിൽ സന്താനോത്പത്തിവിജ്ഞാനം പ്രതിപാദിക്കുന്ന ആറാം അദ്ധ്യായത്തിൽ വിവരിക്കുന്നു.
പൗരാണിക ഭാരതത്തിലെ സ്ത്രികൾ കുടുംബിനികളായിരുന്നുവെങ്കിലും അവരുടെ പ്രവർത്തനമണ്ഡലം അടുക്കളയിലോ, മതിൽക്കെട്ടിനുള്ളിലോ.ഒതുങ്ങുന്നതായിരുന്നില്ല. ഭരണസംബന്ധമായും, സാമുദായികമായും തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും അവശ്യ ഘട്ടങ്ങളിൽ രാഷ്ട്രത്തിന്റെ ഭരണകാര്യങ്ങളെപ്പോലും നിയന്ത്രിക്കുന്നതിന് സാധിച്ചിരിന്നുവെന്നും പുരാണങ്ങൾ തെളിയിക്കുന്നു.കൈകേയിയും, താരയും ഇതിനുദാഹരണങ്ങളാണ്.
വൈദികയുഗം സ്ത്രീകളുടെ സൂവർണ്ണകാലമായിരുന്നെങ്കിൽ മദ്ധ്യയുഗം അന്ധകാരപൂർണ്ണമായിരുന്നു. ക്രൈസ്തവമതത്തിന്റെ ആവിർഭാവത്തിനു മുൻപുതന്നെ ഭാരതത്തിൽ,പെൺകുട്ടികളുടെ വിവാഹപ്രായം ചുരുങ്ങുകയും വിദ്യാഭ്യാസം നഷ്ടമാകുകയും ചെയ്തതായി കാണാം. വൈദികയുഗം വിധവകളെ ബഹുമാനിച്ചിരുന്നുവെങ്കിൽ ഇക്കാലം വിധവാവിവാഹം നിഷിദ്ധവും, പാവവുമായി.വിദേശാക്രമങ്ങൾകൊണ്ട് സാമൂഹികജീവിതത്തിലെ പല നല്ലവശങ്ങളും നഷ്ടപ്പെടു. വിദ്യാസമ്പന്നരായിരുന്ന ഭാരതസ്ത്രീകൾ നിരക്ഷരരായി. ധാർമ്മിക വിഷയങ്ങളെക്കുറിച്ചുള്ള അവബോധം ക്രമേണ ഇല്ലാതായി. ഭാരതത്തിന് അധ:പതനം ഉണ്ടായിട്ടുണ്ടെങ്കിൽ അത് സ്ത്രീകളെ അധോഗതിയിലാക്കിയതുകൊണ്ടുതന്നെയാണെന്ന് നിസ്സംശയം പറയാം.
| |

|