Home | Contact Us | Guestbook | Font
Jyothiss

കഥ
ഇരുട്ട്
സ്വീറ്റി മോഹന്‍

പതിവു തെറ്റാതെ ഉള്ള പവര്‍കട്ട് ........
മെഴുകുതിരി കത്തിക്കണ്ട , എന്ന നിശ്ചയത്തില്‍ ഞാന്‍ ഇരുന്നു .....
അടഞ്ഞ ജനല്‍ ചില്ലിനിടയിലൂടെ അരണ്ട വെളിച്ചം ,
നിശബ്ദത...... ,ദൂരെ നിന്നും വാഹനങ്ങളുടെ ഇരമ്പല്‍ , ക്ലോക്ക് -ന്റെ മിടിപ്പ് ,
താഴത്തെ ഫ്ലാറ്റില്‍ നിന്നുള്ളവരുടെ സൊറ പറച്ചിലിന്റെ ഹുങ്കാരം ,
ഇതാണ് നിശബ്ദത ..., മെട്രോ നഗരത്തിന്റെ സാധ്യതയുള്ള നിശബ്ദത .

ഞാന്‍ , പേനയും ബുക്കും എടുത്തു എഴുതി നോക്കി ........
ഇരുട്ടില്‍, മനസ്സില്‍ നിന്നും കടലാസിലെയ്ക്കുള്ള ദൂരം കുറവെന്നു തോന്നി ..........
ഇരുട്ടില്‍ ഞാന്‍ എഴുതി, അല്ല..... പറഞ്ഞു , എന്റെ മനോവികാരങ്ങള്‍, കാഴ്ചകള്‍ ഇല്ലാതെ ......
ശബ്ദങ്ങള്‍ ഇല്ലാതെ .... ഞാന്‍ ആ അരമണിക്കൂര്‍ ....... പേന തുമ്പിനു വിരല്‍ത്തുമ്പു കൊണ്ടു
വഴികാട്ടി കൊണ്ടു എഴുതി .........

വാക്കുകളുടെ , വികാരങ്ങളുടെ , എഴുത്തിന്റെ , പ്രസക്തി നഷ്ടപ്പെട്ട കാലത്തില്‍ ,എന്റെ ഈ കുറിപ്പുകള്‍ക്ക് എന്തു അര്‍ത്ഥം ....??
മനസ്സിന്റെ വേവലാതി പറഞ്ഞു തീര്‍ക്കാന്‍ ആവാത്തതിനാല്‍ എഴുതി തീര്‍ക്കുന്നു ......
മൃഷ്ടാന്നം ഭക്ഷണം കഴിച്ചു ...
ചതുരത്തിന് അകത്തെ കാഴ്ചകള്‍ നമ്മെ വിശ്വസിപ്പിക്കുന്ന അത്ഭുതലോകം ഞാന്‍ വിരല്‍ തുമ്പിനാല്‍ ചലിപ്പിച്ചു .
കാലത്തിനെയും , ലോകത്തിനെയും, സമയത്തിനെയും നിശ്ചയിക്കുന്ന മനുഷ്യന്‍ ....
അവന്റെ വികാര പ്രാപ്തിയ്ക്ക് പൂര്‍ണ്ണത നല്കുക മാത്രമാണ് അവന്റെ ബുദ്ധി വൈഭവം എന്ന്
തോന്നുന്ന കാഴ്ചകള്‍ ....... പരസ്യങ്ങള്‍ .........!!! ചിന്തയെയും .... മനസുകളെയും .....
തത്രപ്പാടിന്റെ ഗര്‍ത്തങ്ങളില്‍ തള്ളുന്ന ടിവി ദ്രിശ്യങ്ങള്‍ .........

മനസ്സു ....... അനിയന്ത്രിതമായി ദുഃഖിച്ചു, അകാരണമായും. ഒന്നിലും അത് തങ്ങുന്നില്ല ....

എഴുത്തു തുടര്‍ന്നു ..........

സാമൂഹ്യ അവബോധവും , പ്രതിബദ്ധതയും ,തുളുമ്പുന്ന മനോഹരമായ
വാക്കുകള്‍ തിരഞ്ഞപ്പോള്‍ എനിക്ക് തോന്നി , ഞാന്‍ ഒരു വിഡ്ഢിയാണെന്ന് , ഇരുട്ടിനോട്‌ ഞാന്‍
ചിരിച്ചു ....

വൈകി മാത്രം എത്തുന്ന ഭര്‍ത്താവിനു ഒട്ടും തണുക്കാത്ത... ചപ്പാത്തിയോ ..... ?? അതോ
ചോറോ ..... ?? അതിനെന്താണ് കറി വേണ്ടത് ...?? എന്നതോര്‍ത്തു വെപ്രാളപ്പെട്ട് ഞാന്‍ പിടഞ്ഞുഎണിറ്റു ....

ഫോണിനുഅടുത്ത് എത്തുന്നു ........... ദോശയോ ??????

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font