മഴക്കാലം തുടങ്ങുന്നതും,ഒടുങ്ങുന്നതും,
ആകാശത്തില്‍ അല്ല,മനസുകളിലാണ്.......
പ്രണയം പോലെ ,
നനുത്ത മഴയായി എങ്ങുനിന്നോ പെയ്തു തുടങ്ങും
പിന്നെ പെയ്തു പെയ്തു പ്രളയമാകും.......
പ്രണയം പോലെ,
പിന്നീട് സ്നേഹത്തിന്റെ നിറമുള്ള
മേഘങ്ങള്‍ ഉരുകി തീരുമ്പോള്‍,
നേര്‍ത്തു ദുര്‍ബലമായി അപ്രത്യക്ഷമാകും .......
പ്രണയം പോലെ,
പക്ഷെ അപ്പോഴും,മണ്ണിനടിയില്‍ നനവുപടര്‍ത്തി.........
മഴക്കാലം ഒരിക്കലും മരിക്കുന്നില്ല
പ്രണയം പോലെ, |