Home | Contact Us | Guestbook | Font
|
|
ക്യാമ്പസ് > കവിത നിലക്കുറിഞ്ഞി വിണ്ടും പൂക്കാൻ
കൊതിക്കുന്നു?.. അശ്വതി പി എസ് | അസ്തമയത്തിന്റെ ശംഖുനാദം..
കുറിഞ്ഞിയുടെ സ്വപ്നത്തെ
നാദം തൊട്ടുണർത്തി.
സ്വർണനിറമുള്ള പൂങ്കാവനത്തിലെ
സ്വപ്ന നർത്തകി.
സുന്ദരഭൂവിൽ വിരിയാൻ കൊതിച്ചതു
ശാപമായ് മാറിയോ?
ഒരു വ്യാഴവട്ടക്കലം
ആരും കാണാതെ ഒളിച്ച സൗന്ദര്യം
ഒരു പുലർവേളയിൽ വിരിയുന്നു.
മണമില്ലാതെ കൊഴിയൂന്നു
പുലരിയിലെ മഞ്ഞുകണം.
മിഴികളിലെ അശ്രുകണം
ഇനിയാ മിഴികൾഅടച്ച്
ഒരു വ്യാഴവട്ടം കൂടി അവൾ
മയങ്ങട്ടെ
ഈ സുന്ദരഭൂമിയുടെ മാറിൽ
ആരും കാണാതെ ഒളിക്കട്ടെ
എങ്കിലും
വിണ്ടും വിടരാൻ കഴിഞ്ഞുവെങ്കിൽ
കാറ്റിന്റെ കൈകൾ തഴുകിയെങ്കിൽ
വിണ്ടും വെറുതെ
നീലക്കുറിഞ്ഞി കൊതിക്കുന്നൂ
അന്ത്യദളം ഭൂമി ഏറ്റുവാങ്ങുമ്പോഴും
കുറിഞ്ഞി കൊതിക്കുന്നു
നാളെ പുലരിയിൽ വിടരുവാനായ്.!!!അസ്തമയത്തിന്റെ ശംഖുനാദം..
കുറിഞ്ഞിയുടെ സ്വപ്നത്തെ
നാദം തൊട്ടുണർത്തി.
സ്വർണനിറമുള്ള പൂങ്കാവനത്തിലെ
സ്വപ്ന നർത്തകി.
സുന്ദരഭൂവിൽ വിരിയാൻ കൊതിച്ചതു
ശാപമായ് മാറിയോ?
ഒരു വ്യാഴവട്ടക്കലം
ആരും കാണാതെ ഒളിച്ച സൗന്ദര്യം
ഒരു പുലർവേളയിൽ വിരിയുന്നു.
മണമില്ലാതെ കൊഴിയൂന്നു
പുലരിയിലെ മഞ്ഞുകണം.
മിഴികളിലെ അശ്രുകണം
ഇനിയാ മിഴികൾഅടച്ച്
ഒരു വ്യാഴവട്ടം കൂടി അവൾ
മയങ്ങട്ടെ
ഈ സുന്ദരഭൂമിയുടെ മാറിൽ
ആരും കാണാതെ ഒളിക്കട്ടെ
എങ്കിലും
വിണ്ടും വിടരാൻ കഴിഞ്ഞുവെങ്കിൽ
കാറ്റിന്റെ കൈകൾ തഴുകിയെങ്കിൽ
വിണ്ടും വെറുതെ
നീലക്കുറിഞ്ഞി കൊതിക്കുന്നൂ
അന്ത്യദളം ഭൂമി ഏറ്റുവാങ്ങുമ്പോഴും
കുറിഞ്ഞി കൊതിക്കുന്നു
നാളെ പുലരിയിൽ വിടരുവാനായ്.!!! |
|

|