Home | Contact Us | Guestbook | Font
Jyothiss

ക്യാമ്പസ്‌ > കവിത
എന്റെ മൗനം
അശ്വതി ബി ലതിക

ആദ്യം കണ്ടപ്പോൾ
നിറഞ്ഞ മൗനം
പിന്നെ എന്റെ മൗനമൊക്കെ
നിനക്ക്‌ സമ്മതമായി.
മൗനം വേനലിൽ തണലായി
ഒരുമിച്ചു നനഞ്ഞ മഴയിൽ
കുടയായി
മരത്തണലിൽ കൂട്ടായി
എന്റെ സന്തോഷവും ദു:ഖവും
അറിയിച്ചതും
കാണാതിരുന്നപ്പോൾ
വിങ്ങലറിഞ്ഞതും
മൊഴികളെക്കാൾ ഞാൻ
താലോലിച്ചതും
പറയേണ്ടതൊന്നും പറയാതെ
എന്നെ നിന്നിൽ നിന്നകറ്റിയതും
എനിക്കെല്ലാം നഷ്ടമാക്കിയതും
മൗനം

ഇപ്പോൾ മൊഴികൾ കരയാൻ മാത്രം

Site best when viewed in 1024x768 resolution
Home | Contact Us | Guestbook | Font